കൊച്ചേട്ടന് ഇന്ന് ഈ നാടിനോട് വിട വാങ്ങി. വാര്‍ദ്ധക്യത്തില്‍ ആര്‍ക്കുമൊരു ബാധ്യതയാകാന്‍ കാത്തുനില്‍ക്കാതെ, ആരെയും വെറുപ്പിക്കാതെ, മുഷിപ്പിക്കാതെ ഒരു യാത്ര! അതൊരു ഒളിചോട്ടമല്ല, മറിച്ച് വഴിമാറലാണ്. ജീവിതം മുഴുവന്‍ ഇഴഞ്ഞു നീങ്ങാനും ഒറ്റയ്ക്ക് തള്ളിനീക്കാനും വിധിക്കപ്പെട്ട നിസ്സഹായന്.........,.... ആ വീടും മണ്ണും ഒരു സ്മാരകമായി അവശേഷിപ്പിച്ചു കൊണ്ട്, അല്‍പ്പം പോലും മുന്കരുതലുകളില്ലാത്ത ഒരു യാത്ര...
കോരിച്ചൊരിയുന്ന മഴയോടും, പാഞ്ഞെത്തുന്ന കാറ്റിനോടും ഒപ്പം കൊച്ചേട്ടന്റെ ഓര്‍മകളും മാഞ്ഞുപോയേക്കാം. നെടുങ്ങപ്രയും കൊച്ചേട്ടനെ മറന്നേക്കാം, എരിഞ്ഞു ഒടുങ്ങിയ മണ്ണും ഓര്‍ത്തെന്നു വരില്ല. എന്നാല്‍ ബാക്കിയായ ആ വയസന് വടിയും ഓട്ട കാലന് കുടയും അദ്ധേഹത്തെ എന്നും ഓര്‍ക്കില്ലേ! വളഞ്ഞൊടിഞ്ഞ ആ ശരീരം മന്ദം മന്ദം നടന്നകലുന്നത് കൌതുകത്തോടെ നോക്കി നിന്നിട്ടുള്ള ഞങ്ങള്‍ കുട്ടികളുടെ മനസിലും ഒരപ്പൂപ്പന്താടി കഥയിലെയെന്നപോലെ, ഒരു പക്ഷെ അദ്ദേഹം അവശേഷിചേക്കാം...!