മുകിലേ പറയൂ നിന്‍ അന്തരംഗങ്ങളില്‍
തുടിക്കുന്ന വികാരം പ്രണയമാണോ?
നിര്‍വൃതി പൂണ്ടു നീ അന്ത്യയാമങ്ങളില്‍
ഭൂവിനെ പുല്‍കുന്നതായ് കണ്ടിരുന്നു.
പ്രദോഷമാകവേ പര്‍വ്വതസാനുവില്‍
സ്പഷ്ടമായ് സ്പര്‍ശിച്ചിരുന്നുവല്ലോ.
ഹരിതയാം ഭൂവിനെ മൃദുലമാം മേനിയാല്‍
നന്നായ് പുതപ്പിച്ചിരുന്നുവല്ലോ.
രാവുണര്‍ന്നപ്പോള്‍ നിന്‍ പ്രേയസി തന്നൊരു
തമസ്സിന്‍റെ ശയ്യയില്‍ ഞാനുറങ്ങി.
ഘോരമാം നിന്‍ ഗര്‍ജ്ജനം കേട്ടുഞാനെന്‍
ഗാഢമാം നിദ്രയില്‍ നിന്നുണര്‍ന്നുപോയി.
അര്‍ക്കനെ വെല്ലുന്ന, അത്പായുസ്സിയാം
മിന്നല്‍ കണ്ടങ്ങു ഞാന്‍ ഭയന്നുപോയി.
മുകിലേ നീ ചൊല്ലുവിന്‍ നിനക്കെന്തുപറ്റി
നിന്‍ വികാരം പ്രണയമോ അതോ ശൗര്യമോ?
പുലരിയില്‍ കാണുമ്പോള്‍ നിന്‍പ്രിയയാമിനി
തണ്ണീരില്‍ മുങ്ങിക്കുതിര്‍ന്നിരുന്നു
പറയാതകന്നൊരു മുകിലേ നീ ചൊല്ലുക
അതു നിന്‍റെ കണ്ണുനീരായിരുന്നുവോ?
തിരികേ നീ വരുമെന്ന നിനവോടോ ഇവള്‍
നിന്‍ ഉപഹാരം പുണര്‍ന്നുകൊണ്ടേയിരിക്കുന്നു?
മാരിവില്‍ കാണുമ്പോള്‍ ഞാനിന്നറിയുന്നു
മുകിലേ നിന്‍ വികാരം പ്രണയമായിരുന്നു.
മാരിവില്‍ കാണുമ്പോള്‍ ഞാനിന്നറിയുന്നു
മറുപടിഇല്ലാതാക്കൂമുകിലേ നിന്‍ വികാരം പ്രണയമായിരുന്നു....
കവിത അവസാനിപ്പിക്കുന്ന ഈ വരികള്‍ അതിമനോഹരം ആയിരിക്കുന്നു....
നന്ദി ദീപു... സന്തോഷം...!
ഇല്ലാതാക്കൂ